എ.എന്‍.രാധാകൃഷ്ണന് വോട്ട് ചെയ്യൂ...
എറണാകുളത്ത് താമര വിരിയട്ടെ....
ശ്രീ. എ.എന്‍.രാധാകൃഷ്ണന്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എറണാകുളത്ത് മത്സരിക്കുന്നു. എ.എന്‍.ആര്‍ എന്ന് കേരള രാഷ്ട്രീയ നഭോമണ്ഡലത്തില്‍ സുപരിചിതനായ ശ്രീ. എ.എന്‍.രാധാകൃഷ്ണന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്..
ഒട്ടേറെ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച എ.എന്‍.രാധാകൃഷ്ണന്‍ കേരളത്തില്‍ ബി.ജെ.പിയെ കെട്ടിപ്പടുത്തതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ്. അസംഘടിതമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് ധീരമായ നിരവധി സമരങ്ങള്‍ ശ്രീ.എ.എന്‍.രാധാകൃഷ്ണന്‍ നടത്തുകയുണ്ടായി. അവരുടെ നിഷേധിക്കപ്പെട്ടിരുന്ന ഒട്ടേറെ അവകാശങ്ങള്‍ നേടുന്നതിനായിരുന്നു എ.എന്‍.രാധാകൃഷ്ണന്‍ നേതൃത്വം നല്‍കിയ സമരങ്ങള്‍.
ആര്‍.എസ്സ്.എസ്സ്. പ്രചാരകനായും, പിന്നീട് ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തനമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ശ്രീ. എ.എന്‍.രാധാകൃഷ്ണന്‍ ജനഗണമനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്ന നേതാവാണ്.
എറണാകുളം ജില്ല, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി വളര്‍ന്നുകൊണ്ടിരിയ്ക്കുന്ന സ്ഥലമാണ്. ഒരു ലക്ഷത്തോളം വോട്ടുകള്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയുണ്ടായി. ജില്ലയിലെ നിരവധി മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ബി.ജെ.പി പ്രാതിനിധ്യമുണ്ട്.
വര്‍ത്തമാനകാല രാഷ്ട്രീയ പരിതസ്ഥിതികള്‍ ബി.ജെ.പിക്ക് അനുകൂലമായ തരംഗമായി കേരളത്തില്‍ വീശിയടിക്കാന്‍ പോവുകയാണ്. ശ്രീ. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ അനുവദിച്ച നിരവധി പദ്ധതികള്‍ യഥാ സമയം നടപ്പിലാക്കുന്നതിന് ഇടത് വലത് മുന്നണികള്‍ പരാജയപ്പെട്ട സാഹചര്യം വലിയ ജനവികാരമാണ് ഉയര്‍ത്തിയിരിക്കുന്നത്.
കൂടാതെ രാഷ്ട്ര സുരക്ഷക്ക് ഭീഷണിയായി തീവ്രവാദം ഉയര്‍ന്നുവരുന്നതും, സാധാരണ പൌരന്റെ ജീവന് യു.പി.എ ഭരണത്തില്‍ സുരക്ഷിതത്വമില്ലാതായതും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരായ വലിയ ജനവികാരമാണ് ഉയര്‍ത്തുന്നത്. നാല്‍പ്പത് വര്‍ഷക്കാലം നമ്മുടെ രാഷ്ട്രം ഭരിച്ചു മുടിച്ച നെഹ്രു കുടുംബത്തിനെ വീണ്ടും അധികാരത്തില്‍ കൊണ്ടു വരാന്‍ വേണ്ടി യത്നിക്കുന്ന കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടി ആയിരിക്കും വരുന്ന തിരഞ്ഞെടുപ്പ്.
നാലര വര്‍ഷക്കാലം കോണ്‍ഗ്രസ്സിനൊപ്പം അധികാരത്തിന്റെ ചക്കരക്കുടം നുണഞ്ഞ സി.പി.എമ്മിന്റെ കാപട്യത്തിനും ജനങ്ങള്‍ തിരിച്ചടി നല്‍കും. കേരളം വിട്ടാല്‍ ഇടതും വലതും ഒന്നാണെന്ന തിരിച്ചറിവ്, എറണാകുളത്തെ ജനങ്ങളെ മാറ്റത്തിനു പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.
കേരളം ഭരിക്കുന്ന ഇടത് ഗവര്‍ണ്മെന്റിന്റെ ജനവിരുദ്ധതക്കുള്ള തിരിച്ചടികൂടിയായിരിക്കും വരുന്ന തിരഞ്ഞെടുപ്പ് ഫലം. അഴിമതിയും അധികാര ദുര്‍വ്വിനിയോഗവും കൊണ്ട് നാടു മുടിപ്പിക്കുന്ന ഇടത് ഭരണം ജനങ്ങള്‍ക്ക് മടുത്തു കഴിഞ്ഞു. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് തീര്‍ന്ന് ഭരിക്കാന്‍ സമയമില്ലാത്ത സി.പി.എമ്മിനെ വലിയ തോല്‍വിയാണ് ഇത്തവണ കാത്തിരിക്കുന്നത്.
ഭാരതത്തിന് സുശക്തവും സുഭദ്രവുമായ ഒരു ഭരണമുണ്ടാകണമെന്ന് ഓരോ ദേശസ്നേഹിയും ആഗ്രഹിക്കുന്നു. ശ്രീ. എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു ഗവണ്മെന്റ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല. വികസിതവും ശക്തവുമായ ഒരു ഭാരതത്തിന് നേതൃത്വം നല്‍കാന്‍ അദ്വാനിജിക്ക് മാത്രമേ സാധിക്കുകയുള്ളൂ.
ശ്രീ. അദ്വാനിജിക്ക് പിന്തുണ നല്‍കുന്നതിന് എറണാകുളത്തു നിന്ന് ബി.ജെ.പി എം.പിയായി ശ്രീ. എ.എന്‍.രാധാകൃഷ്ണനെ തിരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഐശ്വര്യത്തിന്റെ ചിഹ്നമായ താമരയില്‍ നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിച്ച് മാറ്റത്തിന് തയ്യാറാവുക.....